മിനിമം താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്. മാര്‍ച്ച് മാസത്തില്‍ ഡല്‍ഹിയിലെ കര്‍ഷകസംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തും. ഹരിയാനയില്‍ നടന്ന മഹാപഞ്ചായത്തിലാണ് കര്‍ഷകസംഘടനകള്‍ തീരുമാനമെടുത്തത്. കേന്ദ്രസര്‍ക്കാര്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് കര്‍ഷകര്‍ സമരത്തിലേക്ക് നീങ്ങിയിരുന്നത്. ഇതിന് പിന്നാലെയാണ് മാര്‍ച്ച് 18നും 24നും ഇടയ്ക്ക് ഡല്‍ഹിയിലേക്ക് പ്രകടനവുമായെത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനമെടുത്തത്.