തിരുവനന്തപുരം നഗരൂരില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു. മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി.
നഗരൂര്‍ സ്വദേശി പ്രദീപ്, മകന്‍ ശ്രീദേവ് (8) എന്നിവരാണ് മരിച്ചത്.
പള്ളിക്കല്‍ മടവൂര്‍ സ്വദേശികളായ ഷിറാസ്, ജാഫര്‍ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. നഗരൂരിന് അടുത്ത് തേക്കിന്‍കാട് ഭാഗത്ത് കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ശ്രീദേവ് സംഭവസ്ഥലത്തുവച്ചും പ്രദീപ് ആശുപത്രിയിലുമാണ് മരിച്ചത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പ്രദീപിന്റെ മൂത്തമകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ മദ്യപിച്ചിരുന്നതായിയാണ് പ്രാഥമിക വിവരം.