തൃശൂരില്‍ വാദ്യകലാകാരന്‍ പനി ബാധിച്ച് മരിച്ചു. ഇലത്താള കലാകാരനായ തൃശൂര്‍ വല്ലച്ചിറ ചെറുശേരി ശ്രീകുമാറാണ് (41) മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയായിരുന്നു അന്ത്യം.ശനിയാഴ്ചയാണ് ശ്രീകുമാര്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇന്ന് രാവിലെ ആരോഗ്യനില വഷളായി. തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഏത് തരം പനിയാണ് ബാധിച്ചത് എന്ന് വ്യക്തമല്ല. തൃശൂര്‍ പൂരം, പെരുവനം പൂരം, തൃപ്രയാര്‍ പൂരം തുടങ്ങി പ്രധാന ഉത്സവങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ശ്രീകുമാര്‍.