അര്‍ജന്റീന, നെതര്‍ലന്‍ഡ്സ് ടീമുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് ഫിഫ. നെതര്‍ലന്‍ഡ്സിനെതിരായ മല്‍സരത്തില്‍ താരങ്ങളും കോച്ചും അച്ചടക്കലംഘനം നടത്തിയോയെന്നാണ് ഫിഫ അന്വേഷിക്കുന്നത്. അഞ്ച് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ച ടീമുകള്‍ക്കെതിരെ അച്ചടക്കലംഘനത്തിന് നടപടിയെടുക്കുന്നത് സാധാരണയാണെന്നും ഇതിനാലാണ് ഇരുടീമിനുമെതിര അന്വേഷണം ആരംഭിച്ചതന്നും ഫിഫ അറിയിച്ചു. രണ്ടു ഫെഡറേഷനും ഏതാണ് 16,000 യൂറോ പിഴയായി ലഭിച്ചേക്കും.കാര്‍ഡുകള്‍ വാരിവിതറിയ മല്‍സരത്തില്‍ റഫറി മനപ്പൂര്‍വം നെതര്‍ലന്‍ഡ്സിന് ഗോള്‍ തിരിച്ചടിക്കാന്‍ സമയം നല്‍കിയെന്നതായിരുന്നു പ്രധാന ആരോപണം. മെസിയടക്കം 17 പേര്‍ക്കാണ് കാര്‍ഡ് ലഭിച്ചത്.