2022 ഫിഫ ലോകകപ്പിനായി ദോഹയിൽ എത്തുന്നതിന് മുമ്പ് കൊവിഡ് വാക്സിനേഷൻ എടുക്കാൻ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം ശുപാർശ ചെയ്തു. ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിന് വാക്സിനേഷൻ ഉറപ്പാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.മന്ത്രാലയത്തിന്റെ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ഫാൻ ഇൻഫർമേഷൻ പേജിന്റെ പ്രീ-ട്രാവൽ അഡ്വൈസ് വിഭാഗത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.