Kerala

നാദാപുരത്ത് പിടിമുറുക്കി അഞ്ചാം പനി; ഇതുവരെ രോഗം ബാധിച്ചത് 24 പേർക്ക്

Published

on

നാദാപുരം പഞ്ചായത്തിൽ മാത്രം പതിനെട്ട് പേർക്ക് രോഗ ബാധയുണ്ട്. പ്രതിരോധ പ്രവർത്തനം ഊർജ്ജിതമായി നടക്കുന്നതിനിടെ രോഗബാധിതരിൽ ഉണ്ടായ വർധനവ് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വാർഡുകൾ തോറും രണ്ട് ദിവസമായി ബോധവത്കരണം പുരോഗമിക്കുകയാണ്. 340 പേർ നാദാപുരത്ത് വാക്‌സിൻ സ്വീകരിക്കാൻ ഉണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഇതിൽ 65 പേർ മാത്രമാണ് കഴിഞ്ഞ ദിവസം നാലു കേന്ദ്രങ്ങളിൽ നിന്നായി വാക്‌സിൻ സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version