വിമാനം റദ്ദാക്കിയാലോ, വൈകിയാലോ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇത് സംബന്ധിച്ച് വിമാന കമ്പനികൾക്ക് ഡിജിസിഎ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിമാനം വൈകിയാൽ യാത്രക്കാർക്ക് ലഘുഭക്ഷണം, താമസസൗകര്യം എന്നിവ നൽകാൻ വിമാന കമ്പനി ബാധ്യസ്ഥരാണ്.