മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്. വൈകിട്ട് മൂന്ന് മണിക്ക് മന്ത്രി സജി ചെറിയാന്‍ ജേതാക്കളെ പ്രഖ്യാപിക്കും. 154 ചിത്രങ്ങളില്‍ നിന്ന് അവസാന റൗണ്ടിലെത്തിയ മുപ്പതില്‍ നിന്നാണ് പുരസ്കാരങ്ങള്‍. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും മികച്ച നടനുള്ള മത്സരത്തില്‍ അവസാന റൗണ്ടിലുണ്ട്.