ആദായ നികുതി ഇളവ് പരിധി 7 ലക്ഷമായാണ് ഉയർത്തിയിരിക്കുന്നത്. ഇനി 7 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ ആദായ നികുതിയുടെ പരിധിയിൽ വരില്ല.നികുതി സ്ലാബുകൾ അഞ്ചാക്കി കുറച്ചിരിക്കുകയാണ്. മൂന്ന് മുതൽ 6 ലക്ഷം വരെ 5% വും 6 മുതൽ 9 ലക്ഷം വരെ 10% വും 9 മുതൽ 12 ലക്ഷം വരെ 15%വും , 12 മുതൽ 15 ലക്ഷം വരെ 30% വും ആണ് നികുതി സ്ലാബ്.