ACCIDENT

വീടിന് തീപിടിച്ചു

Published

on

തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപം കുടപ്പനക്കുന്നില്‍ വീടിന് തീപിടിച്ചു. കുടപ്പനക്കുന്ന് കൃഷിഭവന് എതിരെയുള്ള ജയമോഹനന്‍ എന്നയാളുടെ വീട്ടിന്റെ മുകളിലത്തെ നിലയാണ് കത്തിനശിച്ചത്. മുറിക്കകത്ത് എസി ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, വൈദ്യുതത്തകരാര്‍ കണ്ടെത്താനായില്ല. ചാര്‍ജ് ചെയ്യാനായി കട്ടിലിലെ മെത്തയില്‍ വെച്ചിരുന്ന മൊബൈല്‍ അമിതമായി ചൂടായി മെത്തയ്ക്ക് തീപിടിച്ചതാകാം അപകടകാരണമെന്നാണ് അഗ്‌നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം.അപകടം നടക്കുന്ന സമയത്ത് ജയമോഹനും വീട്ടുകാരും താഴത്തെ നിലയിലായിരുന്നു. അയല്‍വീട്ടുകാരാണ് മുകള്‍നിലയിലെ മുറിക്കകത്തെ പുക കണ്ട് വിവരമറിയിച്ചത്. ചെങ്കല്‍ച്ചൂളയില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീയണക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version