Malayalam news

റിയാദില്‍ തീപിടുത്തം.നാല് മലയാളികളടക്കം ആറ് ഇന്ത്യക്കാര്‍ മരിച്ചു…

Published

on

റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ നാല് മലയാളികൾ അടക്കം ആറ് പേർ മരിച്ചു. മരിച്ച മലയാളികളിൽ രണ്ടുപേർ മലപ്പുറം സ്വദേശികളാണ്. ഒരു തമിഴ്നാട്ടുകാരും ഗുജറാത്തുകാരനും മരിച്ചിട്ടുണ്ട്.  രണ്ടുപേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലർച്ചയോടെയായിരുന്ന അപകടം.  ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ. പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് മരിച്ചത്.  മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Trending

Exit mobile version