International

അക്ഷർധാം മാതൃകയിൽ അബുദാബിയിൽ നിർമിക്കുന്ന ക്ഷേത്രത്തിൽ കൊത്തുപണികളോടുകൂടിയ ആദ്യ മാർബിൾ തൂൺ സ്ഥാപിച്ചു

Published

on

അക്ഷർധാം മാതൃകയിൽ അബുദാബിയിൽ നിർമിക്കുന്ന ക്ഷേത്രത്തിൽ കൊത്തുപണികളോടുകൂടിയ ആദ്യ മാർബിൾ തൂൺ സ്ഥാപിച്ചു. യു.എ.ഇ വിദേശ, വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽ സയൂദി, സാമൂഹിക വികസന വിഭാഗം ചെയർമാൻ ഡോ. മുഗീർ ഖമീസ് അൽ ഖൈലി, ആഭ്യന്തര മന്ത്രാലയത്തിലെ വിദ്യാഭ്യാസ, പരിശീലന വികസന വിഭാഗം ഡയറക്ടർ ജനറൽ ഡോ. തെയാബ് അൽ കമാലി, ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, സ്വാമി ഈശ്വർചരൺ, സ്വാമി ബ്രഹ്മവിഹാരി ദാസ് എന്നിവർ ചേർന്നാണ് സ്തംഭം സ്ഥാപിച്ചത്. പ്രാർഥനാ മന്ത്രങ്ങൾ ഉയർന്ന ചടങ്ങിൽ ആയിരത്തോളം വിശ്വാസികൾ പങ്കെടുത്തു. യു.എ.ഇ ഭരണകൂടം സൗജന്യമായി നൽകിയ സ്ഥലത്താണ് ക്ഷേത്രം നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version