വേലൂർ പഞ്ചായത്തിൽ ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി 2022-2023 പദ്ധതിയുടെ സൗജന്യ കാർപ്പ് മത്സ്യവിത്ത് വിതരണവും പൊതുകുളങ്ങളിലെ മത്സ്യ വിത്ത് നിക്ഷേപവും നടന്നു. ചടങ്ങിൽ വേലൂർ വൈസ് പ്രസിഡന്റ് കർമല ജോൺസൻ അധ്യക്ഷത വഹിച്ചു. വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഷോബി മത്സ്യ കുഞ്ഞുങ്ങളുടെ വിതരണോൽ ഘാടനം നിർവ്വഹിച്ചു.. വാർഡ് മെമ്പർ ശുഭ അനിൽകുമാർ ഷേർലി ദിലീപ്കുമാർ, സുബ്രഹ്മണ്യൻ, എന്നിവർ സംസാരിച്ചു..6129 മത്സ്യകുഞ്ഞുങ്ങൾ 11 ഗുണഭോക്താക്കൾക്കു വിതരണം ചെയുകയും പഞ്ചായത്തിലെ 3 പൊതുകുളങ്ങളിൽ 1500 ഓളം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും ചെയ്തു