മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ നടത്തിയ വാഹനപരിശോധനയിൽ 90.4 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടു യുവതികളടക്കം അഞ്ചുപേർ പിടിയിലായി.എലവഞ്ചേരി വള്ളുവക്കുണ്ടിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് തമിഴ്നാട് വഴി വന്ന സംഘം പിടിയിലായത്. കൊല്ലം രജിസ്ട്രേഷനിലുള്ള കാറും പിടിച്ചെടുത്തു. കൊല്ലം ചന്ദനത്തോപ്പ് ഇടവട്ടം രഞ്ജു മന്ദിരത്തിൽ ഡി. അച്ചു (28), കൊല്ലം തെറ്റിച്ചിറ പേരൂർ ടി.കെ.എം.സി. ഗിരിജാ മന്ദിരത്തിൽ ബി. ജിബിൻ (23), കൊല്ലം കരിക്കോട് പേരൂർ ടി.കെ.എം.സി. ഗായത്രി ഭവനിൽ ആർ. ശരത് ലാൽ (29), ഇടുക്കി മുരിക്കാശ്ശേരി ഉപ്പുതോട് ചരളംകാനം ചെരുവിൽ വീട്ടിൽ ആതിരമോൾ (24), എറണാകുളം പച്ചാളം സഫ്ദർ ഹാഷ്മി ലെയ്ൻ ഓർക്കിഡ് ഇന്റർനാഷണൽ അപ്പാർട്മെന്റിൽ എം. സിന്ധു (27) എന്നിവരാണ് പിടിയിലായത്.കൊല്ലങ്കോട് സബ് ഇൻസ്പെക്ടർ സി.ബി. മധുവിന്റെ നേതൃത്വത്തിലുള്ള പോലീസും സബ് ഇൻസ്പെക്ടർ എസ്. ജലീലിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ഗുണ്ടാ സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.