Local

കാർ അപകടത്തിൽപ്പെട്ടവരെ ആംബുലൻസിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു കാറിടിച്ചുകയറി അഞ്ച് പേർ കൊല്ലപ്പെട്ടു

Published

on

മുംബൈയിലെ ബാന്ദ്രയിൽ കാർ അപകടത്തിൽപ്പെട്ടവരെ ആംബുലൻ സിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ മറ്റൊരു കാറിടിച്ചുകയറി അഞ്ച് പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നേരത്തെ നടന്ന അപകടത്തിൽപെട്ടവരെ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലൻസും മറ്റ് മൂന്ന് കാറുകളും റോഡിൽ നിർത്തിയിട്ടിരുന്നു. ഇതിന്റെ ഇടയിലേക്കാണ് അമിതവേഗത്തിൽ വന്ന മറ്റൊരു കാർ ഇടിച്ചുകയറിയത്. അഞ്ച് പേരും തൽക്ഷണം മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version