ഒരു ഇടവേളയ്ക്ക് ശേഷം പ്രവാസികള്‍ക്ക് ഏറെ സന്തോഷം നൽകുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. യുഎഇയില്‍ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്. നേരത്തെ അവധി കണക്കിലെടുത്ത് ലാഭം കൊയ്യാന്‍ വിമാന കമ്പനികള്‍ കുത്തനെ നിരക്ക് ഉയര്‍ത്തിയിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം തലകീഴായി മറിയുകയാണ് ചെയ്തിരിക്കുന്നത്. 64000 വരെ ഈടാക്കിയിരുന്ന ടിക്കറ്റ് നിരക്കാണ് ഇപ്പോള്‍ 6500 രൂപയ്ക്ക് പോലും കിട്ടുന്നത്. ഇനി ചാര്‍ജ് കൂടാനുള്ള സാധ്യതയുമുണ്ട്. പ്രവാസികള്‍ ഈ അവസരം മുതലെടുത്ത് കുറഞ്ഞ ചെലവില്‍ തന്നെ നാട്ടിലേക്ക് വരാം.അതോടൊപ്പം തന്നെ പ്രവാസികൾ പ്രതീക്ഷതുപോലെ തന്നെ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇപ്പോള്‍ കുറഞ്ഞിട്ടുമുണ്ട്. 300 ദിര്‍ഹമിന് വരെ ലഭിക്കുന്നുവെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുകയാണ് ചെയ്യുന്നത്. അതായത്, 6500 രൂപ മുടക്കിയാല്‍ നാട്ടിലെത്താൻ കഴിയും. കഴിഞ്ഞ ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ കുത്തനെ ഉയര്‍ന്നിരുന്ന ടിക്കറ്റ് നിരക്കാണ് ഇപ്പോള്‍ കുറഞ്ഞിരിക്കുന്നത്.