പെരുമ്പിലാവ് അൻസാർ കോളേജിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കോളേജിലെ പരിപാടിക്ക് വിതരണം ചെയ്ത ഭക്ഷണം കഴിച്ച ആറ് വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടികളെ പെരുമ്പിലാവിലെ അൻസാർ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു. മലപ്പുറത്തു നിന്നുള്ള കാറ്ററിങ് യൂണിറ്റാണ് കോളേജിലെ പരിപാടിക്കാവശ്യമായ ഭക്ഷണം എത്തിച്ചതെന്നാണ് വിവരം.