Health

കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധ ; കൂത്താട്ടുകുളത്ത് പശു ചത്തു

Published

on

കോട്ടയം ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ പശുക്കളുടെ എണ്ണം കുതിച്ചുയരുന്നതിനിടയിൽ കടുത്തുരുത്തി സ്വദേശിയുടെ പശു ചത്തു. ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് രണ്ടു ദിവസമായി ചികിത്സയിലായിരുന്ന അഞ്ചു വയസ്സ് പ്രായമുള്ള പശുവാണ് ചത്തത്.കാലിത്തീറ്റ ചാക്കുകൾ തിരിച്ചെടുക്കാമെന്ന് കമ്പനി അറിയിച്ചെങ്കിലും തിരിച്ചെടുക്കുന്നതിനു പകരം ഇവ സ്ഥലത്ത് വെച്ച് തന്നെ നശിപ്പിച്ചു കളയണം എന്നാണ് കർഷകരുടെ ആവശ്യംകോട്ടയം ജില്ലയിലെ വിവിധ ഇടങ്ങളിലായി രണ്ടുദിവസം കൊണ്ട് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത് 104 പശുക്കൾക്കാണ്. ഇതിൽ പാമ്പാടി ഈസ്റ്റ് ക്ഷീര സംഘത്തിന് കീഴിലുള്ള 30 പശുക്കളും ചമ്പക്കര സംഘത്തിന് കീഴിലെ 27 പശുക്കളും അത്യാസന്ന നിലയിലാണ്. ആർപ്പുക്കര കൊഴുവനാൽ, മീനടം, അതിരമ്പുഴ പ്രദേശങ്ങളിലെ പശുക്കൾ ഭക്ഷ്യവിഷബാധയെ അതിജീവിച്ച് വരുന്നുണ്ടെങ്കിലും പാലിന്റെ അളവ് കുറഞ്ഞതാണ് പ്രതിസന്ധി. ദിവസവും 20 ലീറ്ററിലധികം പാൽ തന്നിരുന്ന പശുക്കളിൽ ഇപ്പോൾ ഒരു ലീറ്റർ പാൽ പോലുമില്ല. ഇതിനിടയിലാണ് ആപ്പാഞ്ചിറ സ്വദേശിയായ ജോബി ജോസഫിന്റെ ദിവസവും 12 ലീറ്റർ പാൽ തന്നിരുന്ന പശു ചത്തത്ഭക്ഷ്യവിഷബാധയ്ക്കിടയാക്കിയ കമ്പനി നഷ്ടപരിഹാരം നൽകാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതും കർഷകരിലേക്കെത്താൻ വൈകും. കാലിത്തീറ്റ തിരിച്ചെടുക്കാതെ സ്ഥലത്തുതന്നെ നശിപ്പിക്കണമെന്നാണ് കർഷക സംഘടനകളുടെയും ആവശ്യം അതിതീവ്രസാഹചര്യം മാറിയെന്നും പശുക്കൾക്ക് ആയുള്ള ലിവർ ടോണിക്ക് ഉൾപ്പെടെ എത്തിച്ചിട്ടുണ്ട് എന്നുമാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ അറിയിക്കുന്നത്. കാലി തീറ്റയുടെയും പശുക്കളുടെ സ്രവത്തിന്റെയും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version