Kerala

മയക്കുമരുന്നല്ല,ഫുട്ബോൾ ആണ് ലഹരി; സന്ദേശവുമായി ജനമൈത്രി പോലീസ്

Published

on

ലഹരിക്കെതിരെ ഗോളടിച്ച് ചേലക്കര ശ്രീമൂലം തിരുനാൾ സ്കൂളിലെ വിദ്യാർത്ഥികൾ. മയക്കുമരുന്ന് ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്ന സന്ദേശവുമായി ജനമൈത്രി പോലീസാണ് ഗോൾ ചലഞ്ചും മൽസരവും സംഘടിപ്പിച്ചത്. എസ് എം ടി സ്കൂൾ മുറ്റത്ത് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ എൻ സുനിത, ഹെഡ്മിസ്ട്രസ്സ് കെ സുമ എന്നിവർ ഗോൾ അടിച്ച് പരിപാടി ഉദ്‌ഘാടനം ചെയ്തു. നൂറ് കണക്കിന് വിദ്യാർത്ഥികൾ ആവേശത്തോടെ ഗോൾ ചലഞ്ചിന്റെ ഭാഗമായി. തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫുട്ബോൾ മത്സരവും നടന്നു. കായികാധ്യാപകരായ പി സന്തോഷ്, മേരി ജോർജ്, ജിതേഷ് ബിനു, പി വി തങ്കച്ചൻ, വി എസ് പ്രദീപ്കുമാർ, ജനമൈത്രി സിപിഒ നൗഫൽ, ഫ്രാന്റോ തുടങ്ങിയവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version