Local

തൃശൂർ മെഡിക്കൽ കോളേജിലെ പാവപ്പെട്ട രോഗികൾക്ക് വേണ്ടി, മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം ; എം.പി ടി .എൻ പ്രതാപൻ

Published

on

തൃശൂർ മെഡിക്കൽ കോളേജിലെ പാവപ്പെട്ട രോഗികൾക്ക് വേണ്ടി, മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ടി .എൻ പ്രതാപൻ എംപി. തൃശൂർ,സർക്കാർ മെഡിക്കൽ കോളേജിൽ നടക്കുന്ന അനധികൃത നിയമനങ്ങൾക്കെതിരെയും നിയമവിരുദ്ധ നടപടികൾക്കെതിരെയും മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ആവശ്യമായ അന്വേഷണം നടത്തണമെന്നും എം .പി ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ യു.ഡി.എഫ് നടത്തിയ കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന മുരടിപ്പിനെതിരെ ആശുപത്രി വികസന സമിതി യോഗം ചേർക്കണമെന്നും വിവിധ ഡിപ്പാർട്ട്മെന്റ്കളുടെ ഒഴിവു നികത്തണമെന്നും ക്യാൻസർ രോഗികളുടെ ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി. വി. കുര്യാക്കോസ് ,സി.സി പ്രസിഡണ്ട് ജോസ് വള്ളൂർ, യു.ഡി.എഫ് ജില്ല ചെയർമാൻ എം.പി വിൻസന്റെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version