മുംബൈയിൽ വിമാനമിറങ്ങിയ വിദേശപൗരനിൽനിന്നാണ് 90,000 യു.എസ്. ഡോളർ(ഏകദേശം 73.43 ലക്ഷം രൂപ) കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത്.പുസ്തകങ്ങളിലെ താളുകൾക്കിടയിലാണ് കറൻസികൾ ഒളിപ്പിച്ചിരുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. കറൻസികൾ പുസ്തകത്തിൽനിന്ന് കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങളും കസ്റ്റംസ് പുറത്തുവിട്ടിട്ടുണ്ട്.