വടക്കാഞ്ചേരി ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർത്ഥികൾക്കുള്ള നാഷണൽ സ്കോളർഷിപ്പിൻ്റെ പരിശീലന ക്ലാസ്സിന് തുടക്കമായി.സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി.വി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. എം.പി ടി എ പ്രസിഡൻ്റ് സജിനി ജിപ്സൺ അദ്ധ്യക്ഷത വഹിച്ചു. സ്ക്കൂൾ പ്രധാനാദ്യാപിക: ഇ.കെ. പൊന്നമ്മ, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ: എ.വി.വിജന, സീനിയർ അസിസ്റ്റൻ്റ് .എം ‘എ. സുമ, സ്റ്റാഫ് സെക്രട്ടറി.കെ.സി. ശ്രീവത്സൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. വിദ്യാലയത്തിലെ പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി വിദ്യാലയത്തിൻ്റെ പ്രവർത്തി സമയം കഴിഞ്ഞ് ഒന്നര മണിക്കൂർ അധിക പഠനം നടത്തുന്നതിനും ഇന്ന് തുടക്കമായി. കൂടാതെ അഞ്ചാം ക്ലാസ്സ് മുതൽ ഒമ്പതാം ക്ലാസ്സ് വരേയുള്ള വിദ്യാർത്ഥികളിൽ പഠിപ്പിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഗണിതം, മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിൽ അക്ഷര പഠനം തുടങ്ങുന്നതിനും ഇന്ന് ആരംഭം കുറിച്ചു. സ്ക്കൂൾ അധ്യാപകൻ സി. സെബിൻ തോമസ് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി.