ആശ്രയ – അനാഥരില്ലാത്ത ഭാരതപ്രസ്ഥാനം തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നടത്തുന്ന ജനബോധൻ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ നിയോജക മണ്ഡലംതല ഉദ്‌ഘാടനം നിർവ്വഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു തോമസ് ഉണ്ണിയാടൻ
സിസ്റ്റർ ലിസ്സി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി കലയപുരം ജോസ്, കോ-ഓർഡിനേറ്റർ മോഹൻ ജി നായർ, ജില്ലാ ഭാരവാഹികളായ ജെയിംസ് മുട്ടിക്കൽ, തോമസ് കരിപ്പായി, ബൈജു വർഗ്ഗീസ്, തോമസ് തത്തംപിള്ളി, ജോമി ജോൺ എന്നിവർ സംസാരിച്ചു
വിവിധ സ്കൂളുകളിലും പൊതു ഇടങ്ങളിലും ലഹരിക്കെതിരെയായുള്ള സ്കിറ്റ്, തെരുവ് നാടകം, ഫ്ലാഷ് മോബ് എന്നിവയും ഇതോടൊപ്പം നടന്നു.