[12:52 PM, 4/6/2023] Sindhura: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുധീർ നായിക് (78) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദാദറിലെ വസതിയിൽ കുഴഞ്ഞ് വീണ് പരുക്കേറ്റതിനെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ആഭ്യന്തര ക്രിക്കറ്റിലും പിന്നീട് ഇന്ത്യൻ ജഴ്സിയിലും നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.1970-71ൽ മുംബൈ രഞ്ജി ട്രോഫി ചാമ്പ്യന്മാരാവുന്നത് സുധീർ നായകിന്റെ നായകത്വത്തിലായിരുന്നു. 1974-75ൽ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും രണ്ട് ഏകദിന മത്സരങ്ങളിലും ഇന്ത്യൻ ജഴ്‌സിയണിഞ്ഞു. ഏകദിനത്തിൽ ഇംഗ്ലണ്ടിൽ ഇന്ത്യയ്ക്കായി ആദ്യ ബൗണ്ടറി നേടിയ താരമാണ് സുധീർ. 1974ൽ ലീഡ്‌സിലെ ഹെഡിങ്‌ലിയിലെ മത്സരത്തിലായിരുന്നു ഈ അപൂർവ്വ നേട്ടം.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 85 മത്സരങ്ങളിലായി 4376 റൺസ് നേടി. മുൻ ഇന്ത്യൻ താരങ്ങളായിരുന്ന വസീം ജാഫർ, സഹീർ ഖാൻ എന്നിവരുടെ പരിശീലകൻ കൂടിയായിരുന്നു സുധീർ. വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം ദീർഘകാലം വാംഖഡെ സ്റ്റേഡിയത്തിൽ പിച്ച് ക്യുറേറ്ററായി. 2011ൽ വാംഖഡെയിൽ ഇന്ത്യ ലോക കിരീടം നേടുമ്പോൾ സുധീറായിരുന്നു ക്യുറേറ്റർ.
[2:29 PM, 4/6/2023] Sindhura: തിരുകർമ്മങ്ങളും…