മുൻ മന്ത്രിയും, എം.എൽ.എയുമായകടന്നപ്പള്ളി രാമചന്ദ്രൻ ഡൽഹി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണു. ബ്ലഡ് ഷുഗർ നിലയിലുണ്ടായ മാറ്റത്തെ തുടർന്നാണ് കുഴഞ്ഞു വീണത്. ചികിത്സയിലുള്ള കടന്നപ്പള്ളിയുടെ ആരോഗ്യനിലയിൽ ആശങ്കപെടാനില്ലെന്ന് ആർ.എം.എൽ ആശുപത്രി അധികൃതർ അറിയിച്ചു. നിയമസഭാ സമിതിയുടെ ഭാഗമായി ഭോപ്പാലിലേക്ക് പോകാനായാണ് ഡൽഹി റെയിൽവേ സ്റ്റഷേനിൽ എത്തിയത്. കടന്നപ്പള്ളിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായ സാഹചര്യത്തിൽ എം.എൽ.എ യാത്ര റദ്ദാക്കി.