Local

മയക്കുമരുന്നുകളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ശാസ്ത്രീയ അവബോധം അനിവാര്യമാണെന്ന് മുൻമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

Published

on

മയക്കുമരുന്നുകളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ശാസ്ത്രീയ അവബോധം അനിവാര്യമാണെന്ന് മുൻമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
മയക്കുമരുന്നുകൾ നമ്മുടെ ശരീരത്തിൽ എപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും, തലച്ചോറിനേയും, ശരീര കോശങ്ങളേയും ദോഷകരമായി ബാധിക്കുന്നത് എങ്ങിനെയാണെന്നുമുള്ള ശാസ്ത്രീയ അറിവ് ലഭ്യമാണെങ്കിൽ മാത്രമേ മയക്കുമരുന്ന് ബോധവൽക്കരണം അതിന്റെ ഫലപ്രാപ്തിയിലെത്തുകയുള്ളൂവെന്ന് മുൻ മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ് പറഞ്ഞു. മയക്കുമരുന്നിനെതിരായ ബോധവൽക്കരണം ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയാൽ അത് തീർച്ചയായും വൻ വിജയം നേടുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. യോദ്ധാവ് ലഹരിമുക്ത പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അധ്യാപകർക്കുവേണ്ടി തൃശൂർ സിറ്റി പോലീസ് സംഘടിപ്പിച്ച ഏകദിന പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു മുൻ മന്ത്രി. പ്രൊഫ: സി രവീന്ദ്രനാഥ്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി റിട്ടയേർഡ് പോലീസ് സൂപ്രണ്ട്. ജയ്സൺ ജെ. എബ്രഹാം, സൈക്കോളജിസ്റ്റ് കെബിരേഷ്മ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. പോലീസ് അക്കാദമി അസിസ്റ്റൻറ് ഡയറക്ടർമാരായ മുഹമ്മദ് ആരിഫ്, പി. വാഹിദ്, തൃശൂർ സിറ്റി അഡീഷണൽ പോലീസ് സൂപ്രണ്ട്.കെ. ബിജു. സി. സ്റ്റീഫൻ, ബ്രാഞ്ച് അസിസ്റ്റൻ്റ് കമ്മീഷണർ കെ. എ. തോമസ്, സബ് ഇൻസ്പെക്ടർമാരായ സി.വി.പ്രദീപ് കെ.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. തൃശൂർ സിറ്റി പോലീസ് പരിധിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 177 അധ്യാപകരാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version