Charamam

പാക്കിസ്ഥാൻ മുൻ പ്രസിഡൻ്റ് പർവേസ് മുഷറഫ് അന്തരിച്ചു

Published

on

പർവേസ് മുഷറഫ് (79) അന്തരിച്ചു. ദുബായിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദീർഘനാളായി ചികിത്സയിലായിരുന്നു. ഹൃദയം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളിൽ അമിലോയ്ഡ് പ്രോട്ടീനുകൾ രൂപപ്പെടുന്ന അപൂർവരോഗമായ അമിലോയ്ഡോസിസ് ബാധിതനായിരുന്നു മുഷറഫ്.
അപൂർവരോഗമായ അമിലോയ്ഡോസിസ് ബാധിതനായിരുന്നു മുഷറഫ്.
ഇതേത്തുടർന്ന് അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതായും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 1943 ഓഗസ്റ്റ് 11-ന് ബ്രിട്ടീഷ് ഇന്ത്യയിലെ ഡൽഹിയിലായിരുന്നു മുഷറഫിന്റെ ജനനം.

Trending

Exit mobile version