പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് തലവനും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍. ഇസ്ലാമാബാദ് ഹൈക്കോടതിക്കു പുറത്തുവച്ചാണ് പോലീസ് ഇമ്രാനെ പിടികൂടിയത്. തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത ഒന്നിലധികം എഫ്‌ഐആറുകളില്‍ ജാമ്യം തേടി കോടതിയില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. നൂറു കണക്കിന് പാക് പോലീസ് റേഞ്ചേഴ്‌സ് എത്തിയാണ് ഇമ്രാനെ പിടികൂടിയത്.