87 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്‌സയിലായിരുന്നു. ജേർണലിസം അധ്യാപകനും എഴുത്തുകാരനും ആയിരുന്നു. വി.സി യായി പ്രവർത്തിച്ച കാലത്ത് ഡോ. വിളനിലത്തിനെതിരെ ഇടത് വിദ്യാർഥിസംഘടനകൾ സമര പരമ്പരകൾ തന്നെ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഒരു ഡിഗ്രി വ്യാജമാണെന്നാരോപിച്ചായിരുന്നു സമരം.കേരള സർവകലാശാലയുടെ അന്യാധീനപെട്ട ഭൂമി തിരികെ പിടിക്കാനും പരീക്ഷകളിലെ കോപ്പിയടി തടയാനും നടപടി എടുത്തതോടെയാണ് ഡോ. വിളനിലത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നത്. സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ അദ്ദേഹത്തിന്റെ രണ്ട് ഡോക്ടറേറ്റുകളും സാധുതയുള്ളവയാണെന്ന് കണ്ടെത്തിയിരുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി അമേരിക്കയിലെ ടെമ്പിൾ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്. ജേർണലിസം പഠനത്തിന് ആധുനികമുഖം നൽകിയ വ്യക്തിയാണ് ഡോ.ജെ.വി. വിളനിലം.