Local

വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന നാല് ബൈക്കുകൾ കത്തിച്ചു;

Published

on

ചെറുതുരുത്തി വെട്ടിക്കാട്ടിരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന നാല് ബൈക്കുകൾ കത്തിച്ചു. പള്ളിഞ്ഞാലിൽ മോഹനൻ്റെ വീട്ടിലെ ബൈക്കുകളാണ് ഇന്നു പുലര്‍ച്ചെ 4 മണിയോടെ കത്തിച്ചത്. മോഹനൻ്റെ ഓട്ടോറിക്ഷയും കത്തിക്കാൻ ശ്രമം നടന്നു. മോഹനൻ്റെ മകൻ ബിബീഷ് ആർ എസ് എസ് പ്രവർത്തകനാണ്. ഒരു ബൈക്ക് പൂര്‍ണ്ണമായും 3 വണ്ടികള്‍ ഭാഗികമായും കത്തി. വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും പെട്രോള്‍ ഒഴിച്ചിരുന്നു. എന്നാല്‍ ഇതിലേക്ക് തീപിടിച്ചില്ല. ചെറുതുരുത്തി പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version