തമിഴ്നാട്ടില്‍ ദിണ്ഡിഗലിന് സമീപം കാറും ബസും കൂട്ടിയിടിച്ചാണ് ഒരു കുടുംബത്തിലെ മൂന്നു പേരടക്കം നാലു മലയാളികൾ മരിച്ചത്. തിരുവനന്തപുരം ചാല സ്വദേശി അശോകൻ, ഭാര്യ ശൈലജ, കൊച്ചുമകൻ ആരവ് എന്നിവരാണ് മരിച്ചവർ. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. പഴനിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കുടുംബം അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. കുഞ്ഞിന്‍റെ നേർച്ചയ്ക്കായാണ് ഇവർ പഴനിയിലേക്ക് പോയത്.