Malayalam news

വിവാഹം കഴിഞ്ഞ് നാലുമാസം; മഹാലക്ഷ്മിക്കും രവീന്ദർ ചന്ദ്രശേഖരനുമെതിരെ വീണ്ടും സൈബര്‍ ആക്രമണം

Published

on

2022 സെപ്റ്റംബർ ഒന്നാം തീയതിയാണ് തമിഴ് ചലച്ചിത്ര നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും നടി മഹാലക്ഷമിയും വിവാഹിതരായത്. താരങ്ങളുടെ വിവാഹം വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. മഹാലക്ഷ്മിക്ക് നേരെയായിരുന്നു കൂടുതൽ സൈബർ ആക്രമണവും. 

പണത്തിന് വേണ്ടിയാണ് മഹാലക്ഷ്മി രവീന്ദറിനെ വിവാഹം ചെയ്തത് എന്നായിരുന്നു പ്രധാന ആക്ഷേപം. വിവാഹം കഴിഞ്ഞ് നാലുമാസം പിന്നിട്ടിട്ടും ഇന്നും താരങ്ങൾക്കെതിരെയുള്ള സൈബർ ആക്രമണം തുടരുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ രവീന്ദര്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. “We are not made for each other we are mad for each other.” എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ നടിക്കെതിരെ വിമർശനവുമായി നെറ്റിസൺസ് എത്തുകയായിരുന്നു.

പണത്തിന് വേണ്ടിയാണ് വിവാഹം കഴിച്ചതെന്നും പണത്തിന് ഹൃദയത്തെ ചേർത്തു വയ്ക്കാൻ കഴിയുമെന്നും കമന്റ് ഉയർന്നു. കൂടാതെ പണത്തിന്റെ ശക്തിയാണ് ഇവരുടെ ജീവിതം, വിവാഹമോചനത്തിന് ശേഷം വലിയ തുക ജീവനാംശം വാങ്ങാമെന്നും ചിലർ കുറിച്ചു. ഇതേ ചിത്രം നടിയും സോഷ്യൽ മീഡീയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ വിമർശനങ്ങൾ അതിരുകടന്നതോടെ നടി ചിത്രം സോഷ്യൽ മീഡിയയിൽ നിന്ന് ഒഴിവാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version