ചന്ദനം മുറിച്ച് കടത്തിയ തിരുവണ്ണാമല സ്വദേശികളും ഇടനിലക്കാരായ മണ്ണാര്‍ക്കാട് സ്വദേശികളുമാണ് പിടിയിലായത്. ആനക്കട്ടി മരപ്പാലം വനമേഖലയില്‍ നിന്നും മുറിച്ച് കടത്തിയ ചന്ദനമെന്നാണ് വിലയിരുത്തല്‍.ചന്ദനം മുറിച്ച് ചെറുതാക്കി ചുരമിറക്കുക എന്നതായിരുന്നു ലക്ഷ്യം. ചന്ദനം മുറിച്ച് വെള്ള ചെത്തി മാറ്റി ഗുണനിലവാരമുള്ള ഭാഗം പ്രത്യേകം സൂക്ഷിച്ചു. കാറില്‍ രഹസ്യമായി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. തിരുവണ്ണാമല സ്വദേശികളായ മുരളി, ഗോവിന്ദച്ചാമി എന്നിവരായിരുന്നു കരടിയള ഭാഗത്ത് നിന്നും ചന്ദനം മുറിച്ച് വേര്‍തിരിച്ചത്. ചന്ദനം വാങ്ങി കൂടിയ വിലയ്ക്ക് മറിച്ച് വില്‍ക്കുന്നതിനായിരുന്നു ഇടനിലക്കാരനായ കുമരംപുത്തൂര്‍ സ്വദേശി ഡാര്‍വിന്റെ ശ്രമം. ഇയാളുടെ സുഹൃത്തായ മണ്ണാര്‍ക്കാട് സ്വദേശിയായിരുന്നു മുഖ്യ സൂത്രധാരന്‍. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്. മുരളിയുടെയും ഗോവിന്ദച്ചാമിയുടെയും കൈവശമുണ്ടായിരുന്ന പതിനാല് കിലോ അറുന്നൂറ് ഗ്രാം ചന്ദനവും ചന്ദനവേരില്‍ നിര്‍മിച്ച മാനിന്റെ തലയും കൊമ്പോടു കൂടിയ ശില്‍പവുമാണ് കണ്ടെത്തിയത്. മരം മുറിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും ചന്ദനം കടത്തിയ കാറും വനപാലകര്‍ കസ്റ്റഡിയിലെടുത്തു. സംഘം നേരത്തെയും ചന്ദനം കടത്തിയിട്ടുണ്ടോ എന്നതുള്‍പ്പെടെ പരിശോധിക്കും.