മച്ചാട് ലയൺസ് ക്ലബ്ബ്, പുന്നംപറമ്പ് മൈത്രി മെഡിക്കൽസിന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യപ്രമേഹ പരിശോധന ക്യാമ്പ് പുന്നംപറമ്പിൽ തെക്കുകര പഞ്ചായത്ത് പ്രസിഡന്റ് .ടി.വി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. 365 ദിവസം നീണ്ടു നിൽക്കുന്ന പരിശോധന ക്യാമ്പിൽ തുടർന്ന് ഒരു വർഷക്കാലം , പുന്നംപറമ്പ് സെന്ററിൽ പ്രത്യേകം സജ്ജീകരിച്ച ബൂത്തിൽ രാവിലെ 8 മണി മുതൽ 9 മണി വരെ തികച്ചും സൗജന്യമായി പ്രമേഹ പരിശോധന നടത്താവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. മച്ചാട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ലയൺ ഷാജു തോമസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.രാമചന്ദ്രൻ , ജില്ലാ കോ ഓർഡിനേറ്റർമാരായ പ്രശാന്ത് നായർ, ഉണ്ണി വടക്കാഞ്ചേരി, സോൺ ചെയർമാൻ തോമസ് തരകൻ തുടങ്ങിയവർ സംസാരിച്ചു .