Local

ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി തൃശ്ശൂർ റെയിൽവേ സംരക്ഷണ സേന സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ചു.

Published

on

സ്വാതന്ത്ര ഭാരതത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ആസാദി കാ അമൃത് മഹോത്സവ് നടത്തുന്നത്. ഇതിനോട് അനുബന്ധിച്ച് തൃശൂർ റെയിൽവേ സ്റ്റേഷനിലെ
റെയിൽവേ സംരക്ഷണ സേന വടക്കാഞ്ചേരി മുള്ളൂർക്കരയിലെ സ്വാതന്ത്ര്യ സമര സേനാനി പരേതനായ വി.കെ വിജയന്‍റെ വസതിയിൽ സന്ദർശനം നടത്തി. അദ്ദേഹത്തിന്‍റെ സഹധർമ്മിണിയെ പൊന്നാടയണിയിച്ചും, പുരസ്ക്കാരം നൽകിയും ആദരിച്ചു. ആർ പി എഫ് ഇൻസ്‌പെക്ടർ അജയകുമാർ, സബ് – ഇൻസ്‌പെക്ടർ ഡെറിൻ. ടി. റോയ്, ഹെഡ് കോൺസ്റ്റബിൾ ജോളി സി. വിൻസെന്‍റ് , കെ എം മധുസൂദനൻ എന്നിവരാണ് അദ്ദേഹത്തിന്‍റെ വസതിയിലെത്തി ആദരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version