വിലക്കയറ്റത്തിന് വഴിവച്ച് പെട്രോളിനും ഡീസലിനും ശനിയാഴ്ച ലീറ്ററിന് രണ്ടുരൂപ വീതം വര്‍ധിക്കും. സംസ്ഥാന ബജറ്റില്‍ ചുമത്തിയ സാമൂഹികസുരക്ഷാ സെസ് നിലവില്‍ വരുന്നതോടെയാണിത്. ഇതുവഴി വര്‍ഷം 750 കോടി അധികമായി കിട്ടുമെന്നാണ് ബജറ്റില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞതെങ്കിലും 930 കോടിയെങ്കിലും കിട്ടുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു