സംസ്ഥാന ബജറ്റില്‍ ഒറ്റയടിക്ക് പെട്രോളിനും മദ്യത്തിനും വാഹനങ്ങള്‍ക്കും നികുതി കൂട്ടി. മദ്യത്തിനും ഇന്ധനത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. പെട്രോളിനും ഡീസലിനും രണ്ടു രൂപ നിരക്കില്‍ സാമൂഹിക സുരക്ഷാ സെസ്. 999 രൂപവരെയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളില്‍ 40 രൂപയും കൂടും.
ഫ്ലാറ്റുകള്‍ക്കും അപ്പാര്‍ട്ട്മെന്റുകള്‍ക്കുമുള്ള മുദ്രവില 2 ശതമാനം കൂട്ടി.