വ്യാപാരി സമൂഹത്തിന് നേരെയുള്ള ജി. എസ്.ടി കൗൺസിലിൻ്റെ കൊടിയ ദ്രോഹം അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി. ബദൽ ഉല്പന്നങ്ങൾ വിപണിയിലെത്തിക്കാതെ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തരുതെന്നും ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ 5% ജി.എസ്.ടി പിന്‍വലിക്കുക, ക്യാരി ബാഗിന്‍റെ 18% ജി.എസ്.ടി പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതി പുഴക്കൽ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുണ്ടൂർ പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധര്‍ണ്ണയും നടത്തി.സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എം ലെനിൻ ഉദ്ഘാടനം ചെയ്തു.