ഇന്ത്യ ആതിഥേയരാകുന്ന, പതിനെട്ടാമത് ജി20 നേതൃതല ഉച്ചകോടി ശനിയാഴ്ച ഡല്‍ഹിയില്‍ ആരംഭിക്കും. ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോക നേതാക്കൾ ഡൽഹിയിലേക്ക് എത്തിത്തുടങ്ങി. വൈകിട്ട് എത്തുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.