ഗജവീരൻ ഓലയമ്പാടി മണികണ്ഠൻ ചരിഞ്ഞു. ആകാരഭംഗിയും തലയെടുപ്പുമുള്ള 57കാരനായ കൊമ്പൻ ഉത്സവ പറമ്പുകളിലെ താരമാണ്. വടക്കേ മലബാറിലെ പ്രമുഖ ക്ഷേത്രങ്ങളിൽ തിടമ്പേറ്റിയിരുന്നതും മണികണ്ഠനാണ്. തൃശൂർ പൂരത്തിനുപോയ മണികണ്ഠനെ കണ്ണൂരിന്‍റെ ഗജവീരനെന്നാണ് ആനപ്രേമികൾ വിളിച്ചത്. വടക്കേ മലബാറിലെ പ്രമുഖ ക്ഷേത്രങ്ങളിൽ നിരവധി വർഷം ദേവിയുടെ തിടമ്പ് എടുത്തതിന് മണികണ്ഠന് ഗജരാജപട്ടം കിട്ടിയിരുന്നു. കാഞ്ഞങ്ങാട് ചക്രപാണി ക്ഷേത്രം, ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം, തലശ്ശേരി ജഗന്നാഥക്ഷേത്രം, ചെറുപുഴ അയ്യപ്പക്ഷേത്രം, കടലായി ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ വർഷങ്ങളോളം തിടമ്പേറ്റിയത് മണികണ്ഠനാണ്. ഓലയമ്പാടിയിലെ വാണിയൻ വളപ്പിൽ ഹാരിസാണ് ആനയുടെ ഉടമസ്ഥൻ. ഓലയമ്പാടി രാമച ന്ദ്രനാണ് പാപ്പാൻ.