ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് രാജ്യത്തെത്തിച്ച എട്ട് ചീറ്റകൾക്ക് സുരക്ഷ നൽകാൻ ഗജവീരന്മാർ. ലക്ഷ്മി, സിദ്ധരാമയ്യ എന്നീ ആനകളെയാണ് ചീറ്റപ്പുലികൾക്ക് കാവൽക്കാരായി കുനോ നാഷണൽ പാർക്കിൽ നിയോഗിച്ചിരിക്കുന്നത്. ഇനി കുറച്ച് ദിവസത്തേക്ക് ചീറ്റപ്പുലികൾ ഈ ആനകളുടെ നിരീക്ഷണത്തിലായിരിക്കും.രണ്ട് ആനകളും സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം രാവും പകലും പാർക്കിലൂടെ പട്രോളിംഗ് നടത്തിവരികയാണ്. ചീറ്റകളെ പ്രത്യേകം നിരീക്ഷിക്കുന്നുമുണ്ട്.