Malayalam news

ഗാന്ധി മിത്രം അവാർഡ്അഡ്വ.ടി.എസ്.മായാദാസിന് .

Published

on

വടക്കാഞ്ചേരി സൗഹൃദം സെൻ്റർ മികച്ച ഗാന്ധി ചിന്തകനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും നല്കുന്ന ഗാന്ധിമിത്ര അവാർഡിന് അഡ്വ.ടി.എസ്.മായാദാസ് അർഹനായി.പ്രശസ്തി ഫലകവും 1001 രൂപയുടെ സാഹിത്യ ഗ്രന്ഥങ്ങളും അടങ്ങിയ അവാർഡ് ഒക്ടോബർ 2 ന് ഉച്ചതിരിഞ്ഞ് 2.30 ന് അമ്പിളി ഭവനിൽ നടത്തുന്ന ഗാന്ധിജയന്തി ആഘോഷവേളയിൽ സമ്മാനിക്കുമെന്ന് ഡയറക്റ്റർ പ്രൊഫ.പുന്നക്കൽ നാരായണൻ, കൺവീനർ ടി.എൻ.നമ്പീശൻ ,കോ-ഓർഡിനേറ്റർമാരായ ഉഷ രാമചന്ദ്രൻ ,ജോൺസൺ കുന്നംപിള്ളി എന്നിവർ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Trending

Exit mobile version