ഹൈദരാബാദിൽ ലേലം വിളിയിൽ റെക്കോർഡ് രൂപയ്ക്ക് ഗണേശ ലഡ്ഡു വിറ്റ് പോയി. പത്ത് ദിവസത്തെ ഗണേശ ഉത്സവത്തിന് വിരാമമിട്ടുകൊണ്ടു നടന്ന ലേലത്തിലാണ് 21 കിലോഗ്രാം ഭാരം വരുന്ന ഭീമൻ ലഡ്ഡു 24 ലക്ഷം രൂപയ്ക്ക് വിറ്റ് പോയത്.ആദ്യമായി ഈ ലഡ്ഡു ലേലം ചെയ്തത് 450 രൂപയ്ക്കായിരുന്നു. എന്നാൽ ഇത്തവണ 9 പേരാണ് ലേലത്തിൽ പങ്കെടുത്തത്. 20 ലക്ഷം രൂപയാണ് ബലാപൂർ ഉത്സവ സമിതി പ്രതീക്ഷിച്ചിരുന്നത്.എന്നാൽ 24.60 ലക്ഷം രൂപയ്ക്ക് വെങ്കടി ലക്ഷ്മി റെഡ്ഡിയാണ് ലേലം പിടിച്ചത്.