പാലക്കാട് ജില്ലയിലെ തൃത്താല ചിറ്റപ്പുറത്ത് ഗ്യാസ് പൊട്ടിത്തെറിച്ച് അപകടത്തിൽ മരണം രണ്ടായി. പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ അബ്ദുസമദും മരിച്ചു. കാലത്ത് എട്ടരയോടെ ആയിരുന്നു അന്ത്യം. അബ്ദുൾ സമദിൻ്റെ ഭാര്യ സറീന ചികിത്സയിലിരിക്കെ ബുധനാഴ്ച മരണത്തിന് കീഴടങ്ങിയിരുന്നു. ഇവരുടെ മകൻ സെബിൻ ഗുരുതര പരിക്കുകളോടെ എറണാംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വീട്ടിലെ അടുക്കളയിലെ ഗ്യാസ് കുറ്റിയാണ് പാചകം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്.