Malayalam news

ഹൈഡ്രോ ക്ലോറിക് ആസിഡ് കൊണ്ടുപോയ ടാങ്കര്‍ ലോറിയില്‍ നിന്ന് വാതകച്ചോര്‍ച്ച.

Published

on

ആലപ്പുഴ ചന്തിരൂരില്‍ ഹൈഡ്രോ ക്ലോറിക് ആസിഡ് കൊണ്ടുപോയ ടാങ്കര്‍ ലോറിയില്‍ നിന്ന് വാതകച്ചോര്‍ച്ച. ചന്തിരൂര്‍ പാലം ഇറങ്ങിയതിന് പിന്നാലെ ടാങ്കര്‍ ലോറിയുടെ പിറകുവശത്തെ വാല്‍വ് തുറന്നുപോകുകയായിരുന്നു. 500 മീറ്ററോളം ദൂരം വാതകം റോഡിലൂടെ ഒഴുകി.  ട്രാവന്‍കൂര്‍ കെമിക്കല്‍സ് ലിമിറ്റഡില്‍ നിന്ന് കൊല്ലത്തെ കെഎംഎംഎല്ലിലേക്ക് ഹൈഡ്രോ ക്ലോറിക് ആസിഡ് കൊണ്ടുപോകുന്ന ടാങ്കറിന്റെ വാല്‍വാണ് ചോര്‍ന്നത്. ചോര്‍ച്ച തിരിച്ചറിഞ്ഞ് ഡ്രൈവര്‍ വാഹനം നിര്‍ത്തി പോലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും പോലീസും ചേര്‍ന്ന് ചോര്‍ച്ച തത്ക്കാലം അടച്ചു. മരക്കുറ്റി ഉപയോഗിച്ച്‌ വാല്‍വ് അടച്ചാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് പ്രദേശത്ത് രൂക്ഷ ഗന്ധമാണ് അനുഭവപ്പെട്ടത്. സുരക്ഷയുടെ ഭാഗമായി അരൂര്‍- ചേര്‍ത്തല ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. തുടര്‍ന്ന് ലോറി ഒഴിഞ്ഞ പറമ്പിലേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.  

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version