Malayalam news

കൊച്ചിയിൽ വാതകചോർച്ച….

Published

on

കൊച്ചി കങ്ങരപ്പടിയിലെ ഗ്യാസ് പൈപ്പുകളിലാണ് ചോര്‍ച്ച കണ്ടെത്തിയിരിക്കുന്നത്. ഇടപ്പള്ളി, കാക്കനാട്, കളമശേരി ഭാഗങ്ങളില്‍ വാതകച്ചോര്‍ച്ച മൂലം ഇപ്പോള്‍ രൂക്ഷഗന്ധമാണ് അനുഭവപ്പെടുന്നത്. ചോര്‍ച്ച അപകടകരമല്ലെന്നാണ് അധികൃതരുടെ നിഗമനം.കങ്ങരപ്പടിയിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് രൂക്ഷഗന്ധം വ്യാപിച്ചത്. അദാനി സിറ്റി ഗ്യാസ് പദ്ധതിയില്‍ അറ്റകുറ്റപ്പണികള്‍ നടന്നുവരികയാണ്. ഇതേത്തുടര്‍ന്നാണ് വാതകച്ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ചോര്‍ച്ച ഉടന്‍ പരിഹരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Trending

Exit mobile version