ബാലസാഹിത്യ അക്കാദമി പുരസ്കാരം നേടിയ വടക്കാഞ്ചേരി കേരളവർമ്മ പൊതു വായനശാല ബാലവേദി പ്രസിഡൻറായ ഗായത്രി ഗോപകുമാറിനെ അനുമോദിച്ചു. കേരളവർമ്മ പൊതു വായന ശാലാ ഭാരവാഹി ക ളു ടെ നേതൃത്വത്തിൽ വസതിയിലെത്തി അനുമോദിച്ചത്. ലൈബ്രറി പ്രസിഡൻ്റ് വി.മുരളി ലൈബ്രറി സെക്രട്ടറി ജി.സത്യൻ, വനിത വേദി കൺ വീനർ.ലി സി കോര, പി.കെ.സുബ്രഹ്മണ്യൻ, എം.കെ.ഉസ്മാൻ, എം.ശങ്കരനാരായണൻ, ടി.വർഗീസ്, ടി.ജി.ഓമന ,എം.പി.ഷീല, വി.ജയശ്രീ എന്നിവർ പങ്കെടുത്തു. നവംബർ 26ന് തൃശൂർസാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ കെ.സച്ചിദാനന്ദൻ പുരസ്ക്കാരം സമ്മാനിക്കും. 10,001 രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്ക്കാരം. വടക്കാഞ്ചേരി ഉദയനഗറിൽ പ്രണവം വീട്ടിൽ ഗോപകുമാർ അനിത ദമ്പതി ക ളു ടെ മകളാണ് .