ശക്തമായ മഴയേത്തുടർന്ന് വടക്കാഞ്ചേരി ചരൽ പറമ്പ് പ്രദേശത്ത് വഴി വക്കിൽ നിന്നിരുന്ന ഭീമൻ പുളിമരം കടപുഴകി വൈദ്യുതി ലൈനിലേക്ക് വീണ് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. ഇന്ന് രാവിലെ പത്തുമണിയോടേയാണ് മരം കടപുഴകി വീണത്. വടക്കാഞ്ചേരിയിൽ നിന്നും എത്തിയ അഗ്നിശമന സേനാവിഭാഗം സ്ഥലത്തെത്തി വീണു കിടന്നിരുന്ന മരം മുറിച്ചു മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. മേഖലയിൽ താറുമാറായി കിടന്നിരുന്ന വൈദ്യുതിബന്ധം പുനസ്ഥാപിക്കുന്നതിന് വൈദ്യുതി വകുപ്പ് ജീവനക്കാരുടെ പ്രവർത്തനം ആ മേഖലയിൽ പുരോഗമിക്കുന്നു.