കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വീണ്ടും സ്വർണ്ണവേട്ട. കാസര്‍കോഡ് സ്വദേശി മുസമ്മിലിനെയാണ് 42 ലക്ഷം രൂപയുടെ സ്വര്‍ണവുമായി പൊലീസ് പിടികൂടിയത്. ശനിയാഴ്ച്ച രാവിലെ അബുദാബിയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.760 ഗ്രാം സ്വര്‍ണമിശ്രിതം മൂന്ന് ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ കടത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ മുസമ്മിലിനെ സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കയറി പോകുന്നിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ഇയാളെ എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയമാക്കി. ഇതോടെയാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൂന്ന് ക്യാപ്‌സൂളുകള്‍ കണ്ടെത്തിയത്.