സംസ്ഥാനത്ത് സ്വർണ വിലയിൽ റെക്കോർഡ് കുതിപ്പ്. ഒറ്റ ദിവസം കൊണ്ട് പവന് 1200 രൂപയുടെ വർധന. ഒരു പവൻ സ്വർണത്തിന് 44,240 രൂപയാണ് വില. ഒരു ഗ്രാമിന് 5530 രൂപയും. ചരിത്ര വിലയാണിത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വില 1988 ഡോളറിലേക്ക് വില കുതിച്ചു. ഇതാണ് ആഭ്യന്തര വിപണിയിലും വില ഉയർത്തിയത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 43,040 രൂപയായിരുന്നു വില. ഇതിന് മുമ്പത്തെ റെക്കോഡ് വിലയാണിത്.